വട്ടോളി : ചേതന കലാസംസ്കാരിക വേദി വട്ടോളിയുടെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സി.എച്ച്.രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ചേതനാ പ്രസിഡണ്ട് എ.പി. രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി.യുടെ രചനയിലൂടെ വന്ന നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അദ്ദേഹത്തിൻ്റെ സാഹിത്യസപര്യയുടെ സവിശേഷതകളും വിശദമാക്കിക്കൊണ്ട് പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ കെ.റൂസി എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി.
സിനിമാ കലാ സംവിധായകൻ സുരേഷ് ബാബു നന്ദന, വി.പി. വാസു, ചന്ദങ്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, സി.കെ. ജയശ്രി, സി.പി. കൃഷ്ണൻ, ചേതന ട്രഷറർ എ.പി.വിനോദൻ എന്നിവർ സംസാരിച്ചു. ചേതന സെക്രട്ടറി പി.കെ. പത്മനാഭൻ സ്വാഗതവും കെ.കെ. മോഹനൻ നന്ദിയും പറഞ്ഞു.