ഹെഡ്മാസ്റ്റര്‍ വടക്കയില്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തുക, പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക, വൃത്തിയും, സൗന്ദര്യവുമുള്ള സ്‌കൂള്‍ ക്യാമ്പസ് സൃഷ്ടിക്കുക, തുടങ്ങിയവയാണ് വലിച്ചെറിയല്‍ മുക്തവാരം ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ക്ലാസ് ലീഡര്‍, ശുചിത്വ മന്ത്രി, വിവിധ ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് പരിശീലനം നല്‍കി.
ക്ലാസ്തല ബോധവല്‍ക്കരണം, ഹരിത സഭ, ക്ലീന്‍ ക്യാമ്പസ്, ഹരിതഗൃഹം പദ്ധതി, ഹരിത വിദ്യാലയ അസംബ്ലി തുടങ്ങിയ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പി.കെ അസീസ്, നസീര്‍ എ.ടി.കെ, ശ്രീ ഭാവന, ആയിഷ നിസ് വ, സാരംഗ് എസ്. എന്നിവര്‍ സംബന്ധിച്ചു.