ഓർക്കാട്ടേരി : അപകടത്തിൽ പെട്ടാൽ ചെയ്യേണ്ട അടിയന്തര ജീവൻ രക്ഷയെ കുറിച്ച് മൂക്കാട്ട് നാട്ടുവെളിച്ചം കൂട്ടായ്മ പരിശീലനം സംഘടിപ്പിച്ചു. എയ്ഞ്ചൽസിന്റെ സഹകരണത്തോടെ നടന്ന ജീവൻ രക്ഷാ പരിശീലന ബോധവത്കരണ ക്ലാസ് എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ ഉദ്ഘാടനം ചെയ്തു.
വി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. വനിതകൾ അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ മുക്കാട്ട് ബിജുവിനെ ചടങ്ങിൽ ആദരിച്ചു.
ടി.എം.സുരേഷ് ബാബു, മാണിയൂർ രാജൻ എന്നിവർ പ്രസംഗിച്ചു.
എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ ഷാജി പടത്തല, ഷിജു തയ്യിൽ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ നാലു കൂട്ടായ്മകളാണ് ഇത്തരം ഒരു പരിശീലന പരിപാടിക്ക് മുന്നിട്ടിറങ്ങിയത്.