മടപ്പള്ളി: മറ്റ് ജീവികളില്‍ നിന്നു വ്യത്യസ്തമായി നിരന്തരം നവീകരിക്കുന്ന ജീവിയാണ് മനുഷ്യന്‍ എന്ന് കവി വീരാന്‍കുട്ടി പറഞ്ഞു.
മടപ്പള്ളി ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘മടപ്പള്ളി ഓര്‍മ’യുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം കോളജ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ടി ടി മോഹനന്‍, സെക്രട്ടറി അഡ്വ പി കെ മനോജ് കുമാര്‍, ട്രഷറര്‍ സന്തോഷ് കുറ്റിയില്‍, ഗോപിനാരായണന്‍, പി ബഷീര്‍, കെ വി മജീദ്, കെ ജയകുമാര്‍, വി പി ബബിത, എം ടി കെ പ്രദീപ്, സന്തോഷ് മുല്ലപ്പള്ളി, ബിന്ദു സജിത്ത്, അഡ്വ രാജീവന്‍ കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കാലങ്ങളില്‍
കോളജില്‍ പഠിച്ചവരാണ് ഒത്തുചേര്‍ന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മക്കളില്‍ വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ഒപ്പന, മിമിക്രി, മോണോ ആക്ട്, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം മൊമെന്റോ നല്‍കി. സംഗമത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സംഗമത്തിന്റെ മുദ്രപതിച്ച കീ ചെയിന്‍ സമ്മാനമായി നല്‍കി.