ഇരിങ്ങല്‍: കോവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, പ്ലാറ്റ് ഫോംം ഉയര്‍ത്തുക തുടങ്ങിയ
ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങല്‍ റെയില്‍വേ ഡെവലപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പുതുക്കാട് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി നിധീഷ്, പി. എം വേണുഗോപാല്‍, സബീഷ് കുന്നങ്ങോത്ത്, രാജന്‍ കൊളാവിപാലം, ടി.അരവിന്ദാക്ഷന്‍, ചെറിയാവി സുരേഷ് ബാബു, ബൈജു ഇരിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
