വടകര: കല്ലാച്ചി-വിലങ്ങാട് റോഡില്‍ വലിയ പാലത്തിനടുത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി
പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലാച്ചിയില്‍ നിന്നു വിലങ്ങാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലാച്ചി-വളയം റോഡില്‍ പ്രവേശിച്ച് ചുഴലി-പുതുക്കയം വഴി വിലങ്ങാട്ടേക്കും തിരിച്ചും പോകേണ്ടതാണെന്ന് അറിയിപ്പില്‍ പറഞ്ഞു.
