Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

പാലയാട് ദേശീയ വായനശാല & ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം വ്യാഴാഴ്ച; ചടങ്ങ് നാടിന്റെ ഉത്സവമാകും

December 31, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: പാലയാട് ദേശീയ വായനശാല & ഗ്രന്ഥാലയത്തിന് ആസ്ഥാനമായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രണ്ടാം തിയതി വ്യാഴാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ആറിന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രാദേശിക രചനകളും സൃഷ്ടികളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്മരണികയുടെ പ്രകാശനം യുവ എഴുത്തുകാരി ശ്യാമിലി പ്രവീണ്‍ എം.ടി. നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേരും.
1985 ല്‍ കേരള ഗ്രന്ഥശാലാ സംഘത്തിനു കീഴില്‍ അഫിലിയേഷന്‍ ലഭിച്ച് 40 വര്‍ഷമായി വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചുവന്ന ഈ ഗ്രന്ഥാലയത്തിന് 2021 ലാണ് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ കെട്ടിട നിര്‍മ്മാണത്തിനായി അദ്ദേഹത്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ അനുവദിച്ചത്. വായനശാല സംഭാവനയിലൂടെ സമാഹരിച്ച മൂന്നു ലക്ഷം രൂപ കൂടി വിനിയോഗിച്ചാണ് കെട്ടിടം പൂര്‍ത്തികരിക്കുന്നത്. പാലയാട് എല്‍പി സ്‌കൂളിന് മുന്‍ വശത്തായി കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡരികിലാണ് കെട്ടിടം പണിതിരിക്കുന്നത്. ്
കെട്ടിട ഉദ്ഘാടനത്തിനു മുന്നോടിയായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചെന്നും എല്ലാറ്റിലും വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും സംഘാടകര്‍ പറഞ്ഞു. എഐ സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിലുള്ള പരിശീലന പരിപാടി, സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്, മുന്‍കാല ലൈബ്രറി പ്രവര്‍ത്തകരുടെ സംഗമവും സാഹിത്യ സദസും, നാടറിയുക നാട്ടാരെ അറിയുക തുടങ്ങിയ പരിപാടികളാണ് ഗ്രാമോത്സവം എന്ന നിലയില്‍ സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങിനു ശേഷം നവരസ മ്യൂസിക് ബാന്റിന്റെ മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ. നാരായണന്‍, കണ്‍വീനര്‍ കെ.കെ.രാജേഷ്, വാര്‍ഡ് മെമ്പര്‍ ടി.പി.ശോഭ, സി.എച്ച്.ശ്രീനിവാസന്‍, ടി.സി.സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

മാജിക് മത്സരത്തില്‍ ഇലോഷ സനീഷിന് ഒന്നാം സ്ഥാനം

മാജിക് മത്സരത്തില്‍ ഇലോഷ സനീഷിന് ഒന്നാം സ്ഥാനം

3 months ago
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

3 months ago
ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍

ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍

3 months ago
റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal