വടകര: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) വടകര ശാഖയും ബ്ലൂമിങ് സീഡ്‌സ് ഫൗണ്ടേഷന്‍ സൗത്ത്
കാലിഫോര്‍ണിയയും ചേര്‍ന്ന് വടകര വിവ സ്‌പെഷ്യല്‍ സ്‌കൂളിനു സഹായധനം കൈമാറി.
കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബ്ലൂമിങ് സീഡ്‌സ് ഫൗണ്ടേഷന്‍. ഭിന്നശേഷിക്കാരേയും മനോദൗര്‍ബല്യമുള്ളവരേയും സഹായിക്കുന്ന ഈ കൂട്ടായ്മയില്‍ വടകരക്കാരുമുണ്ട്. ഇവര്‍ നാട്ടിലെത്തിയപ്പോഴാണ് വിവ സ്‌പെഷ്യല്‍ സ്‌കൂളിനെ കുറിച്ച് അറിയുന്നതും സഹായമായി കാല്‍ലക്ഷം രൂപ കൈമാറിയതും. കുട്ടികളുടെ കാര്യത്തിന്
വിനിയോഗിക്കുന്നതിനുള്ള ഈ തുക ബ്ലൂമിങ് സീഡ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധി തേജസ് മനോജ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അബ്ദുല്‍ സലാമിന് കൈമാറി.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐഎപി പ്രസിഡന്റ് ഡോ പ്രശാന്ത് പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഡോ കൃഷ്ണകുമാര്‍, ഡോ ശ്രീകുമാരി, സുബൈര്‍, അബൂബക്കര്‍, റഹീം തുടങ്ങിയവര്‍ സംസാരിച്ചു. ഡോ പി സി ഹരിദാസ് ബോധവത്ക്കരണ ക്ലാസെടുത്തു. പി പി രാജന്‍ (എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ) സ്വാഗതവും പി ടി എ പ്രസിഡന്റ് സുഗുതന്‍ നന്ദിയും പറഞ്ഞു.