വടകര: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ചോറോട്ടെ മാര്‍ക്‌സ് കണ്ണന്‍ നമ്പ്യാരുടെ മുപ്പത്തി
ആറാം ചരമവാര്‍ഷിക ദിനം സിപിഐ നേതൃത്വത്തില്‍ ആചരിച്ചു. ഇതിന്റെ ഭാഗമായി ചോറോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തി. എഐവൈഎഫ് മുന്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ‘സുതാര്യ ജനാധിപത്യവും ഭരണഘടനയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി പി കെ സതീശന്‍ സ്വാഗതം പറഞ്ഞു.
1946 ല്‍ കോഴിക്കോട് ഹജൂര്‍ കച്ചേരിയില്‍ ഉയര്‍ത്തിയ ബിട്ടീഷ് പതാക താഴ്ത്തി എറിഞ്ഞ് ദേശീയ പതാക ഉയര്‍ത്തിയിരുന്നു കണ്ണന്‍ നമ്പ്യാര്‍. 1972 ല്‍ സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിഅഞ്ചാം വാര്‍ഷികം പ്രമാണിച്ച് രാജ്യം താമ്രപത്രം നല്‍കി ആദരിച്ചു. ഇഎംഎസ്
നമ്പൂതിരിപ്പാടാണ് കണ്ണന്‍ നമ്പ്യാരെ മാര്‍ക്‌സ് കണ്ണന്‍ നമ്പ്യാര്‍ എന്ന് വിശേഷിപ്പിച്ചത്. പ്രസംഗത്തില്‍ ഉടനീളം മാര്‍ക്‌സ് ഉദ്ധരണികള്‍ പറയുമായിരുന്നു.