നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും
അടഞ്ഞുകിടക്കുന്ന വാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു അഡ്വ. കെ സജീവന്‍, അഡ്വ. കെ.എം രഘുനാഥ്, കോടിക്കണ്ടി മൊയ്തു , കെ.ടി കെ അശോകന്‍,പി പി മൊയ്തു, എ.പി ജയേഷ്, ഉമേഷ് പെരുവങ്കര , കക്കാടന്‍ റാഷിദ് ഷംസീര്‍ നാദാപുരം, പി.വി ചാത്തു, എം.കെ വിജേഷ്, സി.കെ കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.
