നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്. മൊകേരി
സ്വദേശി ബാബു (61) കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണന്‍ (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേര്‍ സഞ്ചരിച്ച കാര്‍ കണ്ടി വാതുക്കലിന് സമീപം പനോലക്കാവിലാണ് അപകടത്തില്‍ പെട്ടത്. ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ കാര്‍ പിന്നിലേക്ക് ഉരുളുകയും റോഡില്‍ നിന്ന് തെന്നി മാറി 30 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ബാബു കാറില്‍ നിന്ന് ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് പോവുകയായിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. പരിക്കേറ്റവരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വടകര ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറടക്കം രണ്ട്
പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പനോലക്കാവ് റോഡിലെ കുത്തനെയുള്ള കയറ്റം നിരന്തരമായി അപകടമുണ്ടാകുന്ന സ്ഥലമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അശാസ്ത്രീയമായി കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ ഗ്രിപ്പ് ഇല്ലാത്തതും സുരക്ഷാ ഭിത്തിയില്ലാത്തതുമാണ് അപകട കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസത്തിനിടെ ഓട്ടോറിക്ഷകളും ബൈക്കുകളും ഇവിടെ അപകടത്തില്‍ പെട്ടിട്ടുണ്ട്. റോഡ് പരിചയമില്ലാതെ മറ്റ് ദിക്കില്‍ നിന്ന് മലയോരത്തെ കാഴ്ചകള്‍ കാണാനെത്തുന്നവരാണ് അപകടത്തില്‍ പെടുന്നവര്‍ ഏറെയും. റോഡില്‍ സുരക്ഷ ഭിത്തി
നിര്‍മിക്കണമെന്ന ആവശ്യം ഗ്രാമസഭയില്‍ പോലും നാട്ടുകാര്‍ ഉന്നയിച്ചിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു.