Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

2025 പിറന്നു; ആഘോഷ തിമിര്‍പിലമര്‍ന്ന് നാട്‌

December 31, 2024
in വിദേശം
A A
2025 പിറന്നു; ആഘോഷ തിമിര്‍പിലമര്‍ന്ന് നാട്‌
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്:  പൂത്തിരി വർണം വിരിച്ചും പടക്കങ്ങൾ പൊട്ടിച്ചും നാട് പുതുവർഷത്തെ വരവേറ്റു. ​കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​വ​ളം, വ​ർ​ക്ക​ല, ഫോ​ർ​ട്ട് കൊച്ചി അ​ട​ക്ക​മു​ള്ള​യി​ട​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
കൊ​ച്ചി​യി​ല്‍ ഗാ​ലാ ഡി ​ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ളി മൈ​താ​ന​ത്ത് സ്ഥാ​പി​ച്ച 42 അ​ടി ഉ​യ​ര​മു​ള്ള പ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ചു. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്ക് വ​ന്‍​ജ​ന​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.
ലോ​ക​ത്ത് ആ​ദ്യം പു​തു​വ​ര്‍​ഷ​മെ​ത്തി​യ​ത് പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലെ ചെ​റു ദ്വീ​പ് രാ​ജ്യ​മാ​യ കി​രി​ബാ​ത്തി ദ്വീ​പി​ലാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​കഴിഞ്ഞ് മൂ​ന്ന​ര​യ്ക്കാ​ണ് കി​രി​ബാ​ത്തി​യി​ല്‍ പു​തു​വ​ര്‍​ഷം പി​റ​ന്ന​ത്.
വെ​ടി​ക്കെ​ട്ടി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു കി​രി​ബാ​ത്തി ദ്വീ​പു​കാ​ര്‍ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. കി​രി​ബാ​ത്തി​ക്ക് പി​ന്നാ​ലെ ന്യൂ​സി​ലാ​ന്‍​ഡ്, ടോ​കെ​ലൗ, ടോം​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തു​വ​ര്‍​ഷം പി​റ​ന്നു. ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30ന് ​പു​തു​വ​ര്‍​ഷം പി​റ​ന്നു.
തൊ​ട്ടു​പി​ന്നാ​ലെ ചൈ​ന, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍, ഹോ​ങ്കോം​ഗ്, ഫി​ലി​പ്പീ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളും ന്യൂ ​ഇ​യ​റി​നെ വ​ര​വേ​റ്റു. പു​ല​ര്‍​ച്ചെ 1.30ന് ​യു​എ​ഇ, ഒ​മാ​ന്‍, 3.30ന് ​ഗ്രീ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, സൈ​പ്ര​സ്, 4.30 ന് ​ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പു​തു​വ​ര്‍​ഷ​മെ​ത്തും.
പു​ല​ര്‍​ച്ചെ 5.30ന് ​യു​കെ, അ​യ​ര്‍​ല​ന്‍​ഡ്, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളും ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കും.

RECOMMENDED NEWS

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

4 months ago
യുഎൽസിസിഎസ് ശതാബ്ദി: വടകര താലൂക്കിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു

യുഎൽസിസിഎസ് ശതാബ്ദി: വടകര താലൂക്കിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു

4 months ago

വിലാതപുരം വള്ളിൽ താഴകുനിയിൽ ഷാജി അന്തരിച്ചു

4 months ago
ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ

ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal