Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എംടിക്ക് ഇന്ന് സര്‍ഗാലയയില്‍ ആദരം; എംടിയെ ആധാരമാക്കിയ കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

December 30, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: മലയാളത്തിന്റെ അനശ്വരകഥാകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് കലാകാരന്മാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെയും ആദരം. ഏതാനും പ്രമുഖ ചിത്രകാരന്മാരും ശില്പികളും നെയ്ത്തുകാരും കരകൗശലവിദഗ്ധരും നര്‍ത്തകരും അവരവരുടെ മാധ്യമങ്ങളില്‍ എംടിയെ ആവിഷ്‌കരിക്കും. ഇരിങ്ങല്‍ സര്‍ഗാലയയില്‍ സര്‍ഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയുടെ ഭാഗമായി നടന്നവരുന്ന ശില്പശാലയില്‍ പിറവികൊണ്ട സര്‍ഗസൃഷ്ടികളുടെ പ്രദര്‍ശനം ഇന്നു (തിങ്കള്‍) വൈകിട്ട് ഏഴിന് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
എംടിയുടെ രണ്ടാമൂഴത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കളരിയും ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് എറണാകുളം തുടിപ്പ് ഡാന്‍സ് അക്കാദമി ആവിഷ്‌കരിച്ച ‘ഒറ്റ’ എന്ന നൃത്തനാടകവും വൈകുന്നേരം സര്‍ഗാലയയില്‍ അവതരിപ്പിക്കും. ഇവയ്‌ക്കൊപ്പം എംടിയുടെ ഫോട്ടോകളുടെ പ്രദര്‍ശനം ദേശാഭിമാനിയും എംടി പുസ്തകങ്ങളുടെ പ്രദര്‍ശനം മാതൃഭൂമിയും സര്‍ഗാലയയില്‍ ഒരുക്കുന്നുണ്ട്.
ടേപ്‌സ്ട്രി നെയ്ത്തില്‍ കണ്ണൂര്‍ ഐഐഎച്ച്ടിയിലെ മനോഹരന്‍, കളിമണ്ണില്‍ അരുണ്‍ എ.കെ, മരത്തില്‍ എസ്.അശോക് കുമാര്‍, ചുമര്‍ചിത്രത്തില്‍ നവീന്‍ കുമാര്‍, കാരിക്കേച്ചറില്‍ മധുസൂദനന്‍, വുഡ് കാര്‍വിങ്ങില്‍ സുരേന്ദ്രന്‍ വി.പി, അക്ഷരവരയില്‍ പവിത്രന്‍ ഇരിങ്ങല്‍, മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍ വാസുദേവന്‍, വാട്ടര്‍ കളറിലെ പോര്‍ട്രയിറ്റ് പെയിന്റിങ്ങില്‍ അഭിലാഷ് തിരുവോത്ത്, അക്രിലിക് കളറില്‍ ഷിന്‍ജിത് കുമാര്‍, പേപ്പര്‍ ക്വില്ലിങ്ങില്‍ ആഷ, ദാരുകലയില്‍ ശ്രീനി എടവണ്ണ എന്നിവരാണ് എംടിയെ ആവിഷ്‌കരിക്കുന്നത്.

RECOMMENDED NEWS

തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

4 months ago
ഭീകരവിരുദ്ധ പ്രതിജ്ഞയും ദീപംതെളിയിച്ച് അനുശോചനവും

ഭീകരവിരുദ്ധ പ്രതിജ്ഞയും ദീപംതെളിയിച്ച് അനുശോചനവും

1 month ago
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം 13- ന്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം മാറ്റി

2 weeks ago

സ്കോളർഷിപ്പ് നേടാം; പരിശീലന ക്ലാസൊരുക്കി ഹെഡ്മാസ്റ്റേഴ്സ് ഫോറം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal