Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

December 30, 2024
in കേരളം
A A
കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍
Share on FacebookShare on Twitter

തിരുവനന്തപുരം: വീട്ടിൽ നിന്നു 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിലായി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.   പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

RECOMMENDED NEWS

പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു

പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു

4 weeks ago

കലാ-സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനം; ടി.കെ.വിജയരാഘവന് ആദരം ചൊരിഞ്ഞ് ജന്മനാട്

5 months ago
പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

5 months ago
ബലിപെരുന്നാൾ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബലിപെരുന്നാൾ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal