വടകര: പണിക്കോട്ടി സഫ്ദര്‍ ഹാശ്മി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 32-ാം വാര്‍ഷികാഘോഷം ജനുവരി 1, 2 തീയതികളില്‍
നടക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കലാപരിപാടികള്‍ യുവ എഴുത്തുകാരി അനുശ്രീ ബാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍, നൃത്ത സന്ധ്യ എന്നിവയും രാത്രി ഒമ്പതിന് സ്‌നേഹച്ചിറകില്‍ ദൂരദൂരെ എന്ന നാടകവും അരങ്ങേറും.
രണ്ടാം തിയതി വ്യാഴാഴ്ച വൈകുന്നേരം 6.30ന് സാംസ്‌കാരിക സദസ് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പ്രചാരകന്‍ പ്രസാദ് കൈതക്കല്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ 25 സംസ്ഥാനങ്ങളോട് മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോഴിക്കോട് മെലോ മാനിയാക്ക് അവതരിപ്പിക്കുന്ന മ്യൂസിക് വിന്‍ഡ് അരങ്ങേറും.