ആഘോഷിച്ചു. പരിപാടി കലാ-കായികവിരുന്നായി. വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.സുരക്ഷിത ഉദ്ഘാടനം ചെയ്തു. രാംദാസ് ആവിക്കല്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.സലീം, സമന്വയ കലാസാംസ്‌കാരിക വേദി സെക്രട്ടറി ഗിരീഷ് വളപ്പില്‍, ദ്രോണ കലാ സാംസ്‌കാരിക വേദി പ്രതിനിധി വ്യാസന്‍ കുരിയാടി, ആശാവര്‍ക്കര്‍ പ്രമീള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശൈലേഷ് അഞ്ചുകണ്ടത്തില്‍ സ്വാഗതവും സെക്രട്ടറി നിജീഷ് ടി പി നന്ദിയും പറഞ്ഞു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക പരിപാടികള്‍ അരങ്ങേറി. മയക്കുമരുന്ന് സമൂഹത്തില്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചുള്ള ജാഗ്രതാ നോട്ടീസ് വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരം വിതരണം ചെയ്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. രാവിലെ ഒമ്പതു 9 മണിക്കാരംഭിച്ച പരിപാടികള്‍ രാത്രി വൈകിയാണ് അവസാനിച്ചത്.