വില്യാപ്പള്ളി: നാഷണല്‍ ലെവല്‍ സോഫ്റ്റ് ബേസ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട ജേതാക്കളായ കേരള ടീമിന്റെ
കരുത്തായി മാറിയ കാര്‍ത്തികപ്പള്ളി സ്വദേശിയും വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ അനശ്വര കുന്നത്തിനെ രാഷ്ട്രീയ യുവജനതാദള്‍ അനുമോദിച്ചു. ആര്‍വൈജെഡി ജില്ലാ പ്രസിഡണ്ട് പി കിരണ്‍ജിത്ത് മൊമെന്റോ സമ്മാനിച്ചു. ആര്‍വൈജെഡി ഏറാമല പഞ്ചായത്ത് ട്രഷറര്‍ സുനീഷ് കെ എം പൊന്നാട അണിയിച്ചു. ഷിജിത്ത് ആര്‍.കെ, റിജീഷ് ടി.പി, സുനിജ മഹേഷ്, ഇന്ദ്രജിത്ത് ബി, റിജിന്‍രാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
