കുറ്റ്യാടി: ഇടം സാംസ്‌കാരികവേദി കുറ്റ്യാടിയില്‍ എംടി അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യ, കലാമേഖലകളില്‍
ഉത്തമസംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ മാത്രമല്ല ഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെയും ആണവനിലയത്തിനെതിരെയും ക്രിയാത്മകമായി പ്രതികരിച്ച ആക്ടിവിസ്റ്റ് കൂടിയായിരുന്നു എംടി എന്ന് പ്രഭാഷകര്‍ അനുസ്മരിച്ചു.
ഡോ. അരുണ്‍ലാല്‍ മൊകേരി ഉദ്ഘാടനം ചെയ്തു. കവിയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കവിതകള്‍ മാത്രം അറിഞ്ഞില്ല എന്ന് ഹേമന്തത്തില്‍ നിര്യാതനായ ഡബ്‌ള്യു.ബി.ഈറ്റ്‌സിനെ കുറിച്ച് ഡബ്ല്യു.എച്ച്.ഓഡന്‍ എഴുതിയതാണ് എംടിയുടെ ശീതകാല നിര്യാണം അനുസ്മരിപ്പിക്കുന്നതെന്ന് ഡോ. അരുണ്‍ലാല്‍ മൊകേരി പറഞ്ഞു.
മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണന്‍, ചന്ദ്രന്‍ പൂക്കാട്, ടി. നാരായണന്‍ വട്ടോളി, അഹമ്മദ് മൂന്നാംകൈ,
അംബുജാക്ഷന്‍ തൊട്ടില്‍പ്പാലം, കെ.സി.കുഞ്ഞമ്മദ്, റംല കക്കട്ടില്‍, റഫീക്കുദ്ദീന്‍ പാലേരി, ഡോ. പി.പി.സജീവ്, അഷറഫ് കൊല്ലാണ്ടി എന്നിവര്‍ സംസാരിച്ചു.