മണിയൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി അനാദരവ്
കാണിച്ചതായി കോണ്‍ഗ്രസ് വില്ല്യാപ്പളളി ബ്ലോക്ക് കമ്മറ്റി കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മരണപ്പെട്ടപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് ദുഖാചരണം പ്രഖ്യാപിച്ചിട്ടും മണിയൂര്‍ പഞ്ചായത്ത് ഫെസ്റ്റ് നടത്തി അനാദരവ് കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനോടും സെക്രട്ടറിയോടും ഫെസ്റ്റ് മാറ്റി വെക്കാന്‍ യുഡിഎഫ് മെമ്പര്‍മാരും യുവജന സംഘടനകളും ആവശ്യപ്പെട്ടിട്ടും പ്രസിഡന്റും സെക്രട്ടറിയും മുഖവിലക്കെടുക്കാതെ ഫെസ്റ്റ് നടത്തിയത് സമൂഹത്തോടുള്ള വെല്ലുവിളിയാണന്ന് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതില്‍ പ്രധിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതായി ഇവര്‍ അറിയിച്ചു.
