വടകര: ഓട്ടോ, ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ക്ക് സമാധാന പരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി
ബന്ധപ്പെട്ട പകല്‍ കൊള്ള അവസാനിപ്പിക്കുക, മോട്ടോര്‍ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വടകര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മോട്ടോര്‍ കോണ്‍ഫഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വേണു കക്കട്ടില്‍, രഞ്ജിത്ത് കാരാട്ട്, മജീദ് എന്നിവര്‍ സംസാരിച്ചു.
