മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ 100 വീടുകളില്‍ പച്ചക്കറി കൃഷി എന്ന പദ്ധതിക്കു തുടക്കമായി. മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ബിന്ദു പച്ചക്കറി വിത്ത് നരിപ്പറ്റ ബാലന് നല്‍കി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല ഉല്പാദിപ്പിച്ച അത്യുല്പാദനശേഷിയുള്ള അഞ്ചിനം വിത്തുകളാണ് നൂറ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. ചീര,
വെണ്ട, വെള്ളരി, പയര്‍, കയപ്പ എന്നിവയുടെ വിത്തുകളാണ് നല്‍കിയത്. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന കുടുംബത്തിന് സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്
