തൊടുപുഴ : ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയാണ് മരിച്ചത്.
പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ വച്ചാണ് ആക്രമണം നടന്നത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയതായിരുന്നു യുവാവ്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമർ ഇലാഹിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ആനകളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അമർ ഇലാഹിന്റെ അയൽ വാസി പറഞ്ഞു.
