ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ മണിപ്പൂരിനെ തോൽപ്പിച്ച് കേരളം ഫൈനലിൽ. വടക്കുകിഴക്കൻ
കരുത്തുമായെത്തിയ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. സെമിഫൈനലില്‍ വമ്പന്‍ കളിയാണ് കേരളം പുറത്തെടുത്തത്.
കേരളത്തിന് വേണ്ടി റോഷൽ മുഹമ്മദ് ഹാട്രിക്ക് നേടി. നസീബ് റഹ്മാനും മുഹമ്മദ് അജ്സലും ഓരോ ഗോൾ നേടി.
ഷിൻജാൻന്തൻ രഗൂയ് ആണ് മണിപ്പുരിന്റെ ഗോൾ സ്കോറർ. വെസ്റ്റ് ബംഗാളാണ് ഫൈനലിലെ കേരളത്തിന്റെ എതിരാളി. 31ന് രാത്രി 7.30നാണ് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ സർവ്വീസസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്. ഏഴ് തവണ ചാമ്പ്യന്മാരായ കേരളം അടുത്ത കിരീടത്തിന് ഒരു കളിയരികിലാണ്.