ഒഞ്ചിയം: കേട്ടും പറഞ്ഞും സര്‍ഗാത്മക ആശയങ്ങള്‍ പങ്ക് വെച്ച് പുരോഗമന കലാ സാഹിത്യ സംഘം ഒഞ്ചിയം മേഖല കമ്മിറ്റി
സംഘടിപ്പിച്ച നിശാ സംവാദം വേറിട്ടതായി. പ്രകൃതി രമണീയമായ ഓര്‍ക്കാട്ടേരി ഇല്ലത്ത് പാലത്തിന് സമീപം ‘കുറുമൊഴി ‘ കലാകേന്ദ്രത്തില്‍ നടന്ന പരിപാടി ഡോ.അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ‘കേരളം പ്രത്യക്ഷത്തിനപ്പുറം ‘ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. എം.എന്‍.വിജയന്‍-പി.ഗോവിന്ദപിള്ള അനുസ്മരണ പ്രഭാഷണം എ.കെ.രമേശ് നിര്‍വഹിച്ചു. ചരിത്രബോധം നഷ്ടമാകുന്ന ഇടങ്ങളിലാണ് വര്‍ഗീയതയും ഹിന്ദുത്വവും കടന്നുവരുന്നതെന്ന് അനില്‍ ചേലേമ്പ്ര പറഞ്ഞു. ഡേ: ആര്‍.കെ.സതീഷ്, കെ. അശോകന്‍, ഡോ: ഗണേഷ്, അതുല്‍ ബി മധു തുടങ്ങിയവര്‍ സംസാരിച്ചു, എം.കെ.വസന്തന്‍ സ്വാഗതം പറഞ്ഞു.
