വടകര: പുത്തൂര്‍ കനവ് റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികാഘോഷം കലാവിരുന്നായി. പരിപാടിയില്‍ ആദരവും
അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കടത്തനാടിന്റെ കാണാപ്പുറങ്ങള്‍ എന്ന ചരിത്ര പുസ്തകം രചിച്ച് സംസ്ഥാന ഭാഷാ കലാ സാഹിത്യ സംഘത്തിന്റെ ചരിത്രാന്വേഷി സാഹിത്യ പുരസ്കാരം നേടിയ കവിയും നാടകകൃത്തുമായ എടയത്ത് ശശീന്ദ്രനെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളേയും അനുമോദിച്ചു.
അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശശീന്ദ്രന്, വി.ടി.സദാനന്ദന്, എം.രാജന്, രാജീവന് പറമ്പത്ത്, പറമ്പത്ത് രവീന്ദ്രന്, ലതാ ബാലന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ.ലതികാ ശ്രീനിവാസ് സ്വാഗതവും ട്രഷറര്‍ വി.ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍
അരങ്ങേറി.