നാദാപുരം: എഴുത്തുകാരനും കവിയും റിട്ടയേര്‍ഡ് പ്രധാനാധ്യാപകനുമായ സജീവന്‍ മൊകേരി രചിച്ച ‘കേരളം പിറന്ന കഥ’ എന്ന
പുസ്തകം കഥാകൃത്ത് വി.ആര്‍.സുധീഷ് ഗായകന്‍ വി.ടി.മുരളിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്ഥിതി ഭേദങ്ങളെ ജാതി ദേദങ്ങളാക്കി മാറ്റിയവരാണ് മലയാളികളെന്നും ഗാന്ധിജിയും ശ്രീനാരായണഗുരുവും അധികാരം നോക്കാതെ തിരിഞ്ഞ് നടന്നവരാണെന്നും വി.ആര്‍.സുധിഷ് പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു.
കല്ലാച്ചിയില്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ രാജന്‍ ചെറുവാട്ട് അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് പുസ്തക പരിചയം നടത്തി. ഉല ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബോധി-ശ്രീ ബോധി കൂട്ടായ്മയാണ് ചടങ്ങിന്റെ സംഘാടകര്‍. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ മീഡിയ എക്‌സലന്‍സ് പുരസ്‌കാരം നേടിയ
എ.കെ.ശ്രീജിത്തിനെ ചടങ്ങില്‍ അനുമോദിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വി.പി.കുഞ്ഞികൃഷ്ണന്‍, അഡ.കെ.എം.രഘുനാഥ്, എം.ടി.ഗോപിനാഥ്, കെ.പ്രേമന്‍, വി.ടി.മുരളി, ജയചന്ദ്രന്‍ മൊകേരി, ശ്രീനി എടച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിവന്‍ മൊകേരി മറുപടി പറഞ്ഞു. കെ.ഹരീന്ദ്രന്‍ സ്വാഗതവും സി.എച്ച്.ബാബു നന്ദിയും പറഞ്ഞു.