കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ കുറ്റ്യാടിയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.
കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. ടി.അശോകന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീജേഷ് ഊരത്ത്, സി.എന്‍.ബാലകൃഷ്ണന്‍, ടി കെ മോഹന്‍ദാസ്. വി പി മൊയ്തു,കെ.പി. അബ്ദുള്‍ മജീദ് , ടി.ചന്ദ്രമോഹനന്‍, കെ വി ചന്ദ്രദാസ്, ഒ.വി.ലത്തീഫ്, സി.എച്ച്.ഷരീഫ്, ഉബൈദ് വാഴയില്‍, എന്‍.സി കുമാരന്‍, സി കെ രാമചന്ദ്രന്‍, രാഹുല്‍ ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി കെ.സുരേഷ് സ്വാഗതവും പി സുബൈര്‍ നന്ദിയും പറഞ്ഞു.
