വടകര: മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യഘടകമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കടയിടാനുള്ള കേന്ദ്ര,
കേരള സര്‍ക്കാരുകളുടെ നീക്കം അവസാനിപ്പിക്കണമെന്നും കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ല സംഗമം ആവശ്യപ്പെട്ടു. ഇരിങ്ങല്‍ കോട്ടക്കലില്‍ നടന്ന സംഗമം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ റഷീദ് പയന്തോങ്ങ്, ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര, സി.പി.സദഖത്തുല്ല, സി.കെ.ആനന്ദന്‍, ദാമോദരന്‍ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കെ.കെ.സുധീരന്‍, ബാലകൃഷ്ണന്‍ പേരാമ്പ്ര, രാജന്‍ വര്‍ക്കി, മൊയ്തു തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
