Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

തെക്കന്‍ കൊറിയയില്‍ വിമാനദുരന്തം; നൂറോളം പേര്‍ മരിച്ചു

December 29, 2024
in വിദേശം
A A
Share on FacebookShare on Twitter

സോള്‍: തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് നൂറോളം പേര്‍ മരിച്ചു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ 175 പേര്‍ യാത്രക്കാരാണ്. ആറ് പേര്‍ ജീവനക്കാരും. 179 പേര്‍ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മതിലില്‍ ഇടിച്ചാണ് തകര്‍ന്നത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് നിര്‍ദേശം നല്‍കി.
വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ ദൃശ്യം പുറത്തുവന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസര്‍ബൈജാനില്‍ വിമാനം തകര്‍ന്നു വീണ് 38 പേരാണ് മരിച്ചത്.

 

RECOMMENDED NEWS

നിരവുമ്മല്‍ വടക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

4 months ago
നടക്കുതാഴ കുറുങ്ങോട്ട് രാം നിവാസില്‍ പ്രശാന്ത് അന്തരിച്ചു

നടക്കുതാഴ കുറുങ്ങോട്ട് രാം നിവാസില്‍ പ്രശാന്ത് അന്തരിച്ചു

4 months ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ  വൻ തീപിടിത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം

3 weeks ago
മുക്കാളി കുന്നുമ്മല്‍ എം.വി.ശാന്ത അന്തരിച്ചു

മുക്കാളി കുന്നുമ്മല്‍ എം.വി.ശാന്ത അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal