മാഹി: പുതുച്ചേരിയില്‍ ഇന്ധനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടുന്നു.
ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
നിലവില്‍ മാഹിയില്‍ പെട്രോളിനുള്ള 13.32 ശതമാനം നികുതി 15.74 ശതമാനമായും ഡീസലിന്റേത് 6.91 ല്‍ നിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്. ഇതോ ടെ ലിറ്ററിന് നാലു രൂപയോളം വര്‍ധിക്കും.
നിലവില്‍ മാഹിയിലെ പെട്രോള്‍ വില ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്. കേരളത്തില്‍ പെട്രോള്‍ വില 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ 13 രൂപയുടെ കുറവുണ്ട്.