Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മന്‍മോഹന്‍ സിംഗിന് വിട നല്‍കി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം

December 28, 2024
in ദേശീയം
A A
Share on FacebookShare on Twitter

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി. മന്‍ മോഹന്‍ സിംഗിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെ നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചു. പൂര്‍ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്‌കാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോയത്.
ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച, പുതുയുഗത്തിന് തുടക്കമിട്ട ഭരണകര്‍ത്താവായിരുന്നു മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, സൗമ്യശീലനായിരുന്ന ബൗദ്ധിക ആഴത്തിനും പേരുകേട്ട മന്‍മോഹന്‍ സിംഗ് രാഷ്ട്രീയ ഭേദമന്യേ ബഹുമാനം നേടിയ വ്യക്തികൂടിയാണ്.

 

RECOMMENDED NEWS

എ.രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെ​രഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

എ.രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെ​രഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

1 month ago

വിദ്യാര്‍ഥികള്‍ കൊതിച്ചു വിമാനയാത്ര; കൂട്ടിനെത്തി വില്യാപ്പള്ളി പഞ്ചായത്ത്

5 months ago
വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി

വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി

1 week ago
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴസ് നിര്‍മിക്കണം: കെജിഒഎ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴസ് നിര്‍മിക്കണം: കെജിഒഎ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal