അഴിയൂര്‍: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അഴിയൂരില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പ്രീത അധ്യഷത വഹിച്ചു. പി ബാബുരാജ്, വികെ അനില്‍കുമാര്‍, സുജിത്ത് പുതിയോട്ടില്‍, എ ടി ശ്രീധരന്‍, ഹാരിസ് മുക്കാളി, കെ എ സുരേന്ദ്രന്‍, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി,
കെ.പി പ്രമോദ്, കൈപ്പാട്ടില്‍ ശ്രീധരന്‍, പി.കെ പ്രകാശന്‍, പി.കെ രാമചന്ദ്രന്‍, സി.കെ.ജലീല്‍, കവിത അനില്‍കുമാര്‍, ടി.സി.രാമചന്ദ്രന്‍, കെ പി വിജയന്‍, റീന രയരോത്ത്, കെ അനില്‍കുമാര്‍, പ്രമോദ് മാട്ടാണ്ടി, കെ പി രവിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
