ന്യൂഡല്‍ഹി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേ
സിലെ പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംപി.
പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കൊലപാതകത്തിൽ നിന്ന് സിപിഎമ്മിന് ഒളിച്ചോടാനാകില്ലെന്നു ഷാഫി പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. പെരിയയില്‍ നടന്നത് മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ കൊലപാതകമെന്ന് വ്യക്തമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാര്‍ട്ടി തിരക്കഥയെഴുതി, പാര്‍ട്ടി സംവിധാനം ചെയ്ത്, പാര്‍ട്ടി നടത്തിയ കൊലപാതകമാണത്. നീതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ പണം ചിലവഴിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നല്കുന്ന പണം ചിലവഴിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. അത് സിപിഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.