Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പെരിങ്ങത്തൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം: തൂണേരി സ്വദേശി പിടിയില്‍

December 28, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

ചൊക്ലി: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കവര്‍ച്ചാശ്രമമവുമായി ബന്ധപ്പെട്ട് യുവാവ് പിടിയില്‍. നാദാപുരം തൂണേരി പുത്തലത്ത് വിഘ്നേശ്വരനെയാണ് (19) ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ച യുവാവ് മണ്‍വെട്ടിയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. എടിഎം കൗണ്ടറിനുള്ളില്‍ തന്നെ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് സംഘം നാദാപുരത്തിനടുത്ത് വെള്ളൂരില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രൊബേഷന്‍ എസ്‌ഐ വിനീതിന്‍ നേതൃത്വത്തില്‍ എഎസ്‌ഐ സൗജിത്, തലശേരി എഎസ്പി സ്‌ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാല്‍ ഹിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RECOMMENDED NEWS

കലാ-കായിക വിരുന്നൊരുക്കി റസിഡന്‍സ് വാര്‍ഷികാഘോഷം

5 months ago
നരിപ്പറ്റ പാലോള്ള കണ്ടിയില്‍ മാതു അന്തരിച്ചു

നരിപ്പറ്റ പാലോള്ള കണ്ടിയില്‍ മാതു അന്തരിച്ചു

2 months ago
കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

2 months ago
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ റാലിക്ക് വെള്ളിയോട് സ്കൂളിൽ ആവേശത്തുടക്കം

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ റാലിക്ക് വെള്ളിയോട് സ്കൂളിൽ ആവേശത്തുടക്കം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal