കൊയിലാണ്ടി: വന്ദേഭാരത് എക്‌സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് (54) ഇന്നലെ
രാവിലെ 8.40ന് കൊയിലാണ്ടി മേല്‍പാലത്തിനടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത.
