ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ഏഴ് ദിവസം ദേശീയ
ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മുൻ പ്രധാനമന്ത്രിയുടെ സംസ്കാരം.
അതേസമയം, അടുത്ത ഏഴ് ദിവസത്തേക്ക് പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു.

അതേസമയം, അടുത്ത ഏഴ് ദിവസത്തേക്ക് പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു.