ഒഞ്ചിയം: ഒഞ്ചിയത്തെ സോഷ്യലിസ്റ്റ് നേതാവായിരുന്ന പാലുള്ളകണ്ടി ഗംഗാധരന്‍ മൂന്നാം ചരമ വാര്‍ഷികം ആര്‍ജെഡി ആചരിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ആര്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ.സി.വിനോദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി.രാജന്‍ അനുസ്മരണ
പ്രഭാഷണം നടത്തി. പി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ബൈജു രാഘവന്‍, ഗോവിന്ദന്‍, എന്‍ കെ സുധാകരന്‍, പ്രസാദ് വിലങ്ങില്‍, കുന്നുമ്മല്‍ ബാബു, ഗംഗാധരന്‍ കെ എന്നിവര്‍ സംസാരിച്ചു
