വടകര: സംഗീതവും താളവും നൃത്തവും ഉപയോഗിച്ച് ജനവിരുദ്ധ ഭരണകൂടത്തെ കടപുഴക്കി എറിഞ്ഞ ചിലിയന്‍ ജനതയുടെ
ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘മൈ ഇമാജിനറി കണ്‍ട്രി’ നാളെ (ശനി) വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. പട്രീഷ്യോ ഗുസ്മാന്‍ സംവിധാനം ചെയ്ത ചിത്രം ശനിയാഴ്ച വൈകീട്ട് 5.30 ന് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ കാണാം.
പുതുകാല രാഷ്ട്രീയ മുന്നേറ്റത്തിന്റെ രൂപവും ഭാവവും എങ്ങിനെയൊക്കെ മാറേണ്ടതുണ്ടെന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. റാഡിക്കല്‍ ലഫ്റ്റ് എന്ന് പറയാവുന്ന സാല്‍വദോര്‍ അലന്റെയുടെ (1970-73) ഭരണകൂടത്തെ അമേരിക്കന്‍ പ്രേരണയാല്‍ അട്ടിമറിച്ചാണ് ആഗസ്‌തോ പിനോഷെ (1973-1990) എന്ന പട്ടാള മേധാവി ചിലിയില്‍ അധികാരത്തിലേറുന്നത്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായാണ് പിനോഷെ ഭരണകാലം കണക്കാക്കപ്പെടുന്നത്. പിന്നീട് പല സര്‍ക്കാറുകളും
ചിലിയില്‍ അധികാരത്തിലെത്തി. 2019ല്‍ സബ് വേ ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ നടന്ന സമരം അന്ന് ഭരണത്തിലുണ്ടായിരുന്ന സബാസ്റ്റ്യന്‍ പിനേറ സര്‍ക്കാറിനെ താഴെ ഇറക്കുന്നതിലും ഗബ്രിയല്‍ ബോറിച്ച് എന്ന മുപ്പത്തിയാറുകാരന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്തു. വര്‍ത്തമാന ചരിത്രത്തിലെ സംഭവ ബഹുലമായ അധ്യായത്തിന്റെ ആവിഷ്‌കാരമാണ് മൈ ഇമാജിനറി കണ്‍ട്രി എന്ന ചിത്രം.
ഈ ചിത്രത്തിന്റെ മലയാളം സബ്‌ടൈറ്റിലോട് കൂടിയുള്ള സൗജന്യ പ്രദര്‍ശനം വടകരയിലെ ര്‍ട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്.