
‘2004 മുതൽ 2014 വരെയുള്ള ഇന്ത്യയുടെ നിർണായക കാലഘട്ടത്തിൽ, പ്രതിസന്ധികളിൽ തളരാതെ പക്വതയോടെയും കരുത്തോടെയും അദ്ദേഹം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇന്ത്യയുടെ കരുതൽ സ്വർണ്ണശേഖരം പോലും വിദേശത്ത് കൊണ്ടുപോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയിൽ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ. രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മൻമോഹൻ സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവൽക്കരണത്തിന്റെ വാതായനങ്ങൾ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രാവർത്തികമാക്കിയപ്പോൾ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീർഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്. തികഞ്ഞ മതേതരവാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. ദീർഘകാലത്തെ അടുത്ത ബന്ധമാണ് മൻമോഹൻ സിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേർപാട് കനത്ത വേദനയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോൺഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളത്’- രമേശ് ചെന്നിത്തല അനുസ്മരിച്ചു.