ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് നിഗംബോധ്ഘട്ടില്‍ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസര്‍ക്കാര്‍.
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളുടെ നാളെ (ശനി) രാവിലെ 11:45നാകും സംസ്‌കാര ചടങ്ങുകള്‍. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ദീര്‍ഘദര്‍ശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതല്‍ ഒമ്പതര വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡോ മന്‍മോഹന്‍സിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും
സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടില്‍ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ വീട്ടിലെത്തി ഡോക്ടര്‍ മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വവും ഡോക്ടര്‍ മന്‍മോഹന്‍ സിങിന് അന്ത്യാദരമര്‍പ്പിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയനേതാവിന് വിട ചൊല്ലാനെത്തി.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മോത്തിലാല്‍ നെഹ്‌റു റോഡിലെ വസതിയിലെത്തി.പ്രത്യേക പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്ന് മന്‍മോഹന്‍ സിങ്ങിന് കോണ്‍ഗ്രസ് അനുശോചനം അറിയിച്ചു. ലോകനേതാക്കളും ഡോക്ടര്‍ മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി.