ബാകു: അസര്‍ബൈജാനില്‍ നിന്ന് തെക്കന്‍ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം തകര്‍ന്നുവീണതിനു പിന്നില്‍ റഷ്യയാണെന്ന്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നതായാണ് അസര്‍ബൈജാനിലെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. യുക്രെയിന്‍ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അസര്‍ബൈജാന്‍ വിമാനത്തെ തകര്‍ത്തതെന്നാണ് അനുമാനിക്കുന്നത്.
യുക്രെനിയന്‍ സൈനിക ഡ്രോണുകള്‍ ഈയിടെയായി റഷ്യയുടെ തെക്കന്‍ പ്രദേശങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുകയാണ്. ഇത് റഷ്യന്‍ വ്യോമ പ്രതിരോധത്തിന് കാരണമായി. 2022 ഫെബ്രുവരി മുതല്‍ റഷ്യയും യുക്രെയ്‌നും യുദ്ധത്തിലാണ്. 59 യുക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി ബുധനാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനദുരന്തം ഇങ്ങനെ സംഭവിച്ചതാണോ എന്ന സംശയത്തിന് വഴിവെച്ചത്. അതേസമയം ഇക്കാര്യം റഷ്യ തള്ളിക്കളഞ്ഞു. ദുരന്തം
സബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാതെ തങ്ങളെ കുറ്റപ്പെടുത്തരുതെന്ന് റഷ്യ പ്രതികരിച്ചു.
ജീവനക്കാരുള്‍പെടെ 67 പേരുണ്ടായിരുന്ന വിമാനത്തിലെ 38 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍നിന്നു റഷ്യയിലെ ചെചന്‍ നഗരമായ ഗ്രോസ്‌നിയിലേക്കാണു ജെ2 8243 വിമാനം യാത്രയാരംഭിച്ചത്. എന്നാല്‍ നിശ്ചിത പാതയില്‍നിന്ന് വ്യതിചലിച്ച വിമാനം നൂറുകണക്കിനു കിലോമീറ്റര്‍ അകലെ കസാക്കിസ്ഥാനില്‍ അക്താവു നഗരത്തിലെ വിമാനത്താവളത്തിനു മൂന്നു കീലോമീറ്റര്‍ അകലെ അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കവേ തീപിടിച്ചു തകരുകയായിരുന്നു. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്റിംഗിന് ശ്രമിച്ചുവെന്നും ഇതിനിടയിലാണ് ദുരന്തമെന്നും പറയുന്നു. അസര്‍ബൈജാനില്‍ നിന്ന് നേരെ ഗ്രോസ്‌നിയിലേക്ക് പോവുന്ന റൂട്ടില്‍ നിന്ന് തെന്നിമാറി കാസ്പിയന്‍ കടല്‍ കടന്നു കസാക്കിസ്ഥാനിലേക്ക് പറക്കേണ്ടി വന്ന സാഹചര്യം എന്തെന്ന് വിദഗ്ധര്‍ പരിശോധിക്കുകയാണ്.