ചെരണ്ടത്തൂര്‍: എക്കാലത്തും മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് ലീഡര്‍ കെ.കരുണാകരനെന്ന് ഷാഫി പറമ്പില്‍ എംപി
അഭിപ്രായപ്പെട്ടു. ചെരണ്ടത്തൂരില്‍ കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലീഡര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
വടകര ലോകസഭ തെരഞ്ഞടുപ്പ് മുതല്‍ പാലക്കാട് ഉപതെരഞ്ഞടുപ്പ് വരെ വര്‍ഗീയ പ്രചരണത്തിന് നേതൃത്വം കൊടുത്തത് സിപിഎം നേതാക്കളാണ്. തുടര്‍ഭരണത്തിന് വേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്താനാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ പിണറായി തുനിയാത്തത്. കേരളത്തില്‍ മോദിയുടെ അജണ്ട നടപ്പിലാക്കുക എന്നതാണ് പിണറായിയുടെ ചുമതല. അതിന് ഉദാഹരണമാണ്
തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം കൊടുത്ത എഡിജിപിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. കപട മതേതരത്വമാണ് പിണറായിയുടേത്-ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. രജേഷ് ചെറുവണ്ണൂര്‍, ബാബു ഒഞ്ചിയം, ബബിത്ത് മലോല്‍, അച്ചുതന്‍ പുതിയേടുത്ത്, സി.പി.വിശ്വന്‍, ചന്ദ്രന്‍ മൂഴിക്കല്‍, രമേഷ് നൊച്ചാട്ട്, അശറഫ് ചാലില്‍, സി.പി.ബിജു പ്രസാദ്, ശ്രീജേഷ്.ടി.കെ, അശറഫ്.പി.എം, ശ്രീധരന്‍ മൂഴിക്കല്‍, ഗിമേഷ് മങ്കര, അബ്ദുള്‍ റസാഖ് മഠത്തില്‍, മനോജ്.കെ.പി, സതീശന്‍.സി.എം, പ്രശാന്ത്.കെ.കെ, പ്രമീള.ഒ.പി. തുടങ്ങിവര്‍ സംസാരിച്ചു.