Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, ഉടമകളുടെ ഹര്‍ജി തള്ളി

December 27, 2024
in കേരളം
A A
Share on FacebookShare on Twitter

കൊച്ചി: വയനാട് ദുരിതബാധിതർക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളി. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

യനാട് ദുരിതബാധിതർക്കായി ഒരു ടൗൺഷിപ്പ് ഒരുക്കാൻ സർക്കാ‌ർ നീങ്ങുന്നതിനിടെയാണ് അതിനെതിരെ ഉടമകൾ ഹർജി നൽകിയത്. ഇതിന്റെ വിശദമായ വാദം കഴിഞ്ഞ നവംബർ 26ന് പൂർത്തിയായി. ജസ്റ്റിസ് കൗസ‌ർ എടപ്പകത്തിന്റെ ബെഞ്ച് ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. നിലവിൽ ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ കൈവശമുള്ള ഭൂമി സർക്കാരിന് നിയമതടസമില്ലാതെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകളും കോടതി അറിയിച്ചു.

2013ലെ ലാൻഡ് അക്വിസിഷൻ നിയമപ്രകാരം കമ്പനി ഉടമകൾക്ക് ആവശ്യമായ നഷ്‌ടപരിഹാരം നൽകണം. തടസമുണ്ടെങ്കിൽ കമ്പനികൾക്ക് നിയമപരമായി മുന്നോട്ടുപോകാം. സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താനെത്തുമ്പോൾ തടസം നിൽക്കരുത്, വേണ്ട എല്ലാ സഹായങ്ങളും ചെയ്‌ത് കൊടുക്കണമെന്നും കമ്പനി ഉടമകൾക്കും നിർദേശം നൽകി. ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിന് മുമ്പ് നഷ്‌ടപരിഹാരം തുക പൂർണമായും നൽകിയിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർക്കാരിനും ദുരന്തബാധിതകർക്കും വളരെയേറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ നടപടി.

RECOMMENDED NEWS

ഒത്തു പിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരം 29 ന്

ഒത്തു പിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരം 29 ന്

1 month ago
അരൂര്‍ ആയനിയില്‍ കുമാരന്‍ അന്തരിച്ചു

അരൂര്‍ ആയനിയില്‍ കുമാരന്‍ അന്തരിച്ചു

3 weeks ago
പറവകള്‍ക്ക് കുടിവെള്ളമൊരുക്കി റസി.അസോസി യേഷന്‍

പറവകള്‍ക്ക് കുടിവെള്ളമൊരുക്കി റസി.അസോസി യേഷന്‍

3 months ago
നാട്ടുകാര്‍ക്ക് ആശ്വാസം; തുറശ്ശേരി മുക്കില്‍ പൊതുവിതരണ കേന്ദ്രം തുടങ്ങി

നാട്ടുകാര്‍ക്ക് ആശ്വാസം; തുറശ്ശേരി മുക്കില്‍ പൊതുവിതരണ കേന്ദ്രം തുടങ്ങി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal