Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഹരിതാമൃതം പുരസ്‌കാരം കണ്ണൂര്‍ മൗവ്വഞ്ചേരിയിലെ വി.എ.ദിനേശന്

December 27, 2024
in പ്രാദേശികം, സാമ്പത്തികം
A A
Share on FacebookShare on Twitter

വടകര: മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരത്തിന് കണ്ണൂര്‍ മൗവ്വഞ്ചേരിയിലെ വി.എ.ദിനേശനെ തെരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ അറിയിച്ചു. മികച്ച ജൈവകര്‍ഷകനും നാടന്‍കന്നുകാലി പരിപാലകനുമായ വി.എ.ദിനേശന്‍ ഒരേഭൂമി ഒരേജീവന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററുമാണ്.
കേരള ജൈവകര്‍ഷക സമിതിയുടെയും വണ്‍ എര്‍ത്ത് വണ്‍ലൈഫ് തുടങ്ങിയ സംഘടനകളുടെയും സംസ്ഥാനപ്രസിഡന്റ്, ശുചിത്വമിഷന്‍ സംസ്ഥാന കീ റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചു വര്‍ഷമായി ജൈവകാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. പതിനൊന്നു വര്‍ഷമായി നാടന്‍പശുവളര്‍ത്തല്‍ ചെയ്തുവരുന്നു. കൃഷിവകുപ്പുമായും ഗ്രാമപഞ്ചായത്തുമായും മറ്റും സഹകരിച്ചു പ്ലാസ്റ്റിക്കിന് എതിരെയുള്ള ബോധവല്‍ക്കരണ രംഗത്തു പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പരിപാടികളിലടക്കം സ്വന്തം കൃഷിയനുഭവങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ജൈവ ആരോഗ്യ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. പഞ്ചായത്തിലെ ബിഎംസി കോ-ഓര്‍ഡിനേറ്ററാണ്.
പുരസ്‌കാരദാനം ഫെബ്രുവരി 9ന് ഹരിതാമൃതം പരിപാടിയില്‍ വടകര എംഎംഎ കെ.കെ.രമ നിര്‍വ്വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരിതാമൃതം ചെയര്‍മാന്‍ പി.പി.ദാമോദരന്‍ പുരസ്‌കാരജേതാവിനെ പൊന്നാട അണിയിക്കും. ഹരിതാമൃതം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന്‍ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തുകയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ:കെ.കെ.മഹമൂദ് മംഗളപത്ര സമര്‍പ്പണം നടത്തും. വടകരയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസാപ്രസംഗം നടത്തും.

RECOMMENDED NEWS

ആയഞ്ചേരി ആശാരി കണ്ടി കുഞ്ഞാമി അന്തരിച്ചു

ആയഞ്ചേരി ആശാരി കണ്ടി കുഞ്ഞാമി അന്തരിച്ചു

4 months ago
അരൂര്‍ മരുതുളള്ള പറമ്പത്ത് കല്യാണി അന്തരിച്ചു

അരൂര്‍ മരുതുളള്ള പറമ്പത്ത് കല്യാണി അന്തരിച്ചു

3 months ago
ലോകനാര്‍കാവ് പാറോല്‍ സത്യന്‍ അന്തരിച്ചു

ലോകനാര്‍കാവ് പാറോല്‍ സത്യന്‍ അന്തരിച്ചു

5 days ago
പുലേക്കണ്ടി താഴക്കുനി കല്യാണി അന്തരിച്ചു

പുലേക്കണ്ടി താഴക്കുനി കല്യാണി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal