കല്‍പ്പറ്റ: വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനും മരിച്ചു. മകന്‍
ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലില്‍ വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ല. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചര്‍ച്ചയില്‍ നില്‍ക്കെയാണ് വിജയനെയും
മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍.എംവിജയന്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ്. മാനസിക വെല്ലുവിളി നേരിടുന്ന ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.