വില്യാപ്പള്ളി: ജനതാ പ്രവാസി സെന്റര്‍ ബഹ്‌റൈന്‍ കമ്മിറ്റി ആര്‍ജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഓഫീസ്
പ്രവര്‍ത്തിക്കുന്ന ജെപി-ലോഹ്യ മന്ദിരത്തില്‍ ടി.വി നല്‍കി. പരിപാടി ആര്‍ജെഡി ജില്ല കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജെപിസി ബഹ്റൈന്‍ കമ്മിററി ഭാരവാഹി കെ.പി. ജയരാജനില്‍ നിന്ന് ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി. അമര്‍നാഥ് ടി.വി ഏറ്റു വാങ്ങി. വിനോദ് ചെറിയത്ത്, ജിത്തു മുക്കാളി, ടി.ജി. മയ്യന്നൂര്‍, കൊടക്കലാണ്ടി കൃഷ്ണന്‍, പി.കെ.പവിത്രന്‍, വി.ബാലകൃഷ്ണന്‍, ഒ.എം.സിന്ധു, ഇ.എം. നാണു, വി.സി.കുമാരന്‍, കെ.കെ.ശ്രീജിത്ത്, ഒ.എം.സത്യന്‍, പി.പി.രമേശന്‍, കെ.പി.കുട്ടി, മലയില്‍ രാജേഷ്, സച്ചിന്‍ ലാല്‍, വി.പി.കൃഷ്ണന്‍, എം.ടി.കെ.സുരേഷ്, മുണ്ടോളിരവി എന്നിവര്‍ സംസാരിച്ചു
