കൊയിലാണ്ടി: മലയാളത്തിന്റെ വിഖ്യാത കഥാകാരന്‍ എം.ടി.വാസുദേവന്‍ നായരെ ഓര്‍ക്കുകയാണ് കൊയിലാണ്ടിയിലെ
ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന. 10 വര്‍ഷം മുമ്പ് കോഴിക്കോട്ടെ പ്രസിദ്ധമായ സ്‌റ്റൈലൊ ഒപ്ടിക്‌സില്‍ ജോലി ചെയ്യുമ്പോഴാണ് കാഴ്ച പരിശോധിക്കാനായി റാം മോഹന്‍ റോഡിലെ ഷോപ്പില്‍ എംടി എത്തിയത്. അദ്ദേഹം വരുന്നതിനു മുമ്പേ ഒരാള്‍ കടയില്‍ വന്ന് എംടി വരുന്നുണ്ടെന്ന് അറിയിക്കുകയുണ്ടായി. തുടര്‍ന്നാണ് എംടി എത്തിയത്. ഇതിഹാസതുല്യനായ കഥാകാരന്‍ വന്നപ്പോള്‍ അമ്പരപ്പായിരുന്നു ഉള്ളില്‍. മഹാനായ എഴുത്തുകാരന്റെ കാഴ്ച പരിശോധിക്കാന്‍ കിട്ടിയത് ജീവിതത്തിലെ തന്നെ അസുലഭമായ ഭാഗ്യമായാണ് ലിഷാന കരുതുന്നത്.
അധികം സംസാരിക്കാതെ കര്‍ക്കശക്കാരനാണെന്ന് അറിയാമായിരുന്നെങ്കിലും തന്നെ മോളെ എന്നാണ് വിളിച്ചത്. കാഴ്ച പരിശോധനയ്ക്ക് ശേഷം അര മണിക്കൂറോളം കടയില്‍ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയതെന്ന് ലിഷാന പറഞ്ഞു. അസുഖത്തെ തുടര്‍ന്ന് എംടി ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞതുമുതല്‍ പ്രാര്‍ഥനയിലായിരുന്നു ലിഷാന. നമ്മുടെ
അഭിമാനമായ എംടി വിട്ടുപിരിഞ്ഞതില്‍ തീരാദുഃഖത്തിലാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ ജോലി ചെയ്യുന്ന ലിഷാന.
-സുധീര്‍ കൊരയങ്ങാട്