
ഓര്‍ക്കാട്ടേരി: മുയിപ്ര എല്‍പി സ്‌കൂള്‍ 121-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. 36 വര്‍ഷത്തെ സര്‍വീസില്‍ നിന്നു വിരമിക്കുന്ന
പ്രധാനാധ്യാപിക അനിതക്ക് യാത്രയയപ്പ്, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, ആധുനിക രീതിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം എന്നിവ വാര്‍ഷികാഘോഷ വേളയില്‍ നടക്കും. ഇതിനു മുന്നോടിയായാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് മെമ്പര്‍മാര്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
















