
കൊയിലാണ്ടി: പെരുവട്ടൂര്‍ ക്ഷേത്രത്തിനു സമീപം വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂരല്‍കാവ് ശ്രീധരനാണ് (75) മരിച്ചത്.
രാവിലെ ജോലിയ്ക്ക് പോകുകയായിരുന്ന
പ്രദേശവാസികളാണ് ക്ഷേത്രമുറ്റത്ത് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുവട്ടൂരിലെ കുടുംബ ക്ഷേത്രമാണിത്. ഇതിന് സമീപത്താണ് ശ്രീധരന്റെ വീടും. ഇന്നലെ രാത്രി പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ശ്രീധരന്‍. പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
















