
വടകര: പതിയാരക്കര ശ്രീ വെള്ളറങ്കോട് പരദേവതാ ക്ഷേത്രം തിറമഹോല്‍സവത്തിന് നാടൊരുങ്ങി. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ആറിന് മഹോത്സവം സമാപിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നു വരെ രാത്രി കലാപരിപാടികള്‍ അരങ്ങേറും. ഒന്നിന് ബുധനാഴ്ച രാവിലെ മഹാഗണപതി ഹോമത്തോടെ ഉത്സവം ആരംഭിക്കും. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണിവരെ ഉത്രൂട്ട് (അന്നദാനം). രാത്രി 7.30ന് മാതൃസമിതി നേതൃത്വത്തില്‍ മഞ്ജീരധ്വനി നൃത്ത സംഗീത രാവ്. രണ്ടിന് രാത്രി
7.30ന് നാദലാസ്യം സംഗീത നൃത്ത വിരുന്ന്. മൂന്നിന് രാത്രി 7.30ന് ‘ലക്ഷ്മണരേഖ’ നാടകം. നാലിന് വൈകീട്ട് 6.15നാണ് കൊടിയേറ്റം. അഞ്ചിന് വൈകീട്ട് നാലിന് ഇളനീര്വരവും രാത്രി 11ന് തണ്ടാന്‍ വരവും. ആറിന് രാവിലെ എട്ട് മണിക്ക് അഴിമുറിത്തിറ, 9.30ന് നാട് വലം വെക്കല്‍. വൈകീട്ട് 3.30ന് വാളകംകൂടല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.
















